#IFFK2024 | ഐഎഫ്എഫ്‌കെയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം - നാനാ ജോർജാഡ്‌സെ

#IFFK2024 | ഐഎഫ്എഫ്‌കെയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം - നാനാ ജോർജാഡ്‌സെ
Dec 19, 2024 08:11 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ഐഎഫ്എഫ്‌കെയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് ജോർജിയൻ സംവിധായിക നാനാ ജോർജാഡ്‌സെ നിള തിയേറ്ററിൽ നടന്ന ഇൻ കോൺവർസേഷനിൽ സംഭാഷണം തുടങ്ങിയത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി അംഗമായ നാനാ ജോർഡ്ജാഡ്‌സെയുമായി ആദിത്യ ശ്രീകൃഷ്ണയാണ് സംസാരിച്ചത്.

കുട്ടിക്കാലം മുതൽ സിനിമയോടുള്ള ഇഷ്ടം ആർക്കിടെക്ചർ പഠന ശേഷം സിനിമയിലേക്കുള്ളതന്റെ കടന്നുവരവിന് കാരണമായെന്നു നാനാ ജോർജാഡ്‌സെ പറഞ്ഞു.

പ്രത്യേകമായൊരു സിനിമ സംസ്‌കാരം ജോർജിയക്കില്ലെന്നും മറിച്ച് അതിവിശാലമായ ഭൂപ്രകൃതിയുള്ള തന്റെ രാജ്യത്തെ സിനിമയിലൂടെ ചലച്ചിത്രസ്വാദകർക്ക് സമ്മാനിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജോർഡ്ജാഡ്‌സെ പറഞ്ഞു.

മാജിക്കൽ റിയലിസത്തെ തന്റെ ചിത്രങ്ങളിൽ സ്വംശീകരിക്കുവാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ യഥാർഥ ജീവിതത്തിലും മാജിക് റിയലിസത്തെ മാറ്റിനിർത്തുവാനോ അതിന്റെ അതിർവരമ്പുകൾ നിർണയിക്കുവാനോ സാധിച്ചിരുന്നില്ല.

സിനിമകളിൽ ജീവിതാംശങ്ങൾ ഏറെയുണ്ടെന്നും യഥാർത്ഥ മനുഷ്യരും മനുഷ്യജീവിതങ്ങളുമാണ് തന്റെ ചിത്രങ്ങളിൽ പ്രത്യേക്ഷപ്പെടാറുള്ളതെന്നും അവർ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ കുറഞ്ഞ ചിലവിൽ നിർമിക്കുന്ന ജോർജിയൻ ചിത്രങ്ങൾ വിവിധ അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെടാറുണ്ട്.

ഫ്രാൻസ്, ജർമ്മനി, പോളണ്ട് പോലുള്ള രാജ്യങ്ങൾ ജോർജിയൻ സിനിമകളുടെ നിർമാണത്തിന് സഹായിക്കാറുണ്ടെന്നും അവർ പറഞ്ഞു.

#Happy #part #IFFK #NanaGeorgedze

Next TV

Related Stories
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
#IFFK2024 | മികച്ച സിനിമകളുമായി കൊടിയിറങ്ങാൻ ഐഎഫ്എഫ്‌കെ

Dec 19, 2024 08:19 PM

#IFFK2024 | മികച്ച സിനിമകളുമായി കൊടിയിറങ്ങാൻ ഐഎഫ്എഫ്‌കെ

ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത യുവതിയുടെ കഥയാണ് ചിത്രം...

Read More >>
#IFFK2024 | സ്ത്രീശബ്ദം ഉയർന്നുകേട്ട പാനൽ ചർച്ച 'ഫീമെയ്ൽ വോയ്‌സസ്'

Dec 19, 2024 08:08 PM

#IFFK2024 | സ്ത്രീശബ്ദം ഉയർന്നുകേട്ട പാനൽ ചർച്ച 'ഫീമെയ്ൽ വോയ്‌സസ്'

സിനിമാമേഖലയിൽ സ്ത്രീകൾ മറ്റു സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ്...

Read More >>
#IFFK2024 | പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

Dec 19, 2024 08:03 PM

#IFFK2024 | പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ...

Read More >>
#IFFK2024 | നാളെ കൊടിയിറങ്ങും; 'അടുത്ത തവണ ക്യൂ നിന്ന് വലയേണ്ട' : ഐഎഫ്എഫ്കെയില്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് പ്രേം കുമാര്‍

Dec 19, 2024 01:08 PM

#IFFK2024 | നാളെ കൊടിയിറങ്ങും; 'അടുത്ത തവണ ക്യൂ നിന്ന് വലയേണ്ട' : ഐഎഫ്എഫ്കെയില്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് പ്രേം കുമാര്‍

വരും വര്‍ഷങ്ങളില്‍ അത് ചെയ്യാന്‍ സാധിക്കും. ടെക്നോളജി ഉപയോഗപ്പെടുത്തി ഇത് സാധ്യമാക്കാം. തീയറ്ററിന് മുന്നിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒരു...

Read More >>
Top Stories